Saturday, September 29, 2012

ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ മാച്ച് ഉണ്ട് ഇന്ന് ..

വലിയ പ്രതീക്ഷ ഒന്നും ഇല്ല .പ്രത്യേകിച്ചു ഇന്ത്യയുടെ ബാറ്റിംഗ് ബൌളിംഗ് രണ്ടും വലിയ ഗുണം ഇല്ല..

അതു കൊണ്ട് ഓസ്ട്രേലിയ യുടെ അടുത്ത് നിന്ന് കിട്ടിയ പോലത്തെ മാനക്കേട്‌ ഉണ്ടാക്കുന്ന തോല്‍വി ഉണ്ടാവാതിരുന്നാല്‍ നന്നായിരുന്നേനെ ..

അത്രയെ പറയാന്‍ ഉള്ളു ..

Wednesday, September 26, 2012

ജീവിതത്തില്‍ ഒറ്റപെടല്‍ അനുഭവിക്കുമ്പോള്‍ ആണ് നാം നമ്മെ പറ്റി കൂടുതല്‍ ചിന്ദിക്കുക ..

നമ്മള്‍ ചെയ്തതു ശരിയാണോ തെറ്റാണോ എന്നൊക്കെ..

ശരിയായാലും തെറ്റായാലും സന്തോഷിച്ചിട്ടോ സങ്കടപ്പെട്ടിട്ടോ ഒരു കാര്യവും ഇല്ല..

കഴിഞ്ഞതു കഴിഞ്ഞു ..
നമ്മള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് വിചാരിക്കുന്ന നമ്മുടെ സ്നേഹിതന്മാരുടെ ചില പ്രവര്‍ത്തികള്‍ ചിലപ്പോള്‍ ഒക്കെ നമ്മളെ അമ്പരപ്പിക്കും..

എന്തു കൊണ്ട് അവര്‍ അങ്ങിനെ ചെയ്തു എന്ന് എത്ര ആലോചിച്ചാലും മനസ്സിലാവില്ല ..


ഒരു നല്ല ക്യാമറ വാങ്ങണം എന്നുണ്ടായിരുന്നു .പക്ഷെ എന്തു ചെയ്യാനാ കാശ് വേണ്ടേ ..

തല്‍കാലം മൊബൈല്‍ ക്യാമറ കൊണ്ട് ഒപ്പിക്കാം .

ഫോട്ടോഗ്രാഫി ഒരു സുഖം പിടിച്ചു തുടങ്ങിയിട്ടുണ്ട്...

ഒരു പക്ഷെ ഏകാന്തത അനുഭവിക്കുന്നവരായിരിക്കും കൂടുതലായി ഫോട്ടോഗ്രാഫി യിലേക്കൊക്കെ തിരിയുന്നതു ..




Monday, September 24, 2012

ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുമ്പോള്‍ തളരരുത് .


Saturday, September 22, 2012

മൌനം സമ്മതം എന്ന് എപ്പോഴും കരുതരുത് .

മൌനത്തിനു വേറെ മീനിംഗ് കൂടി ഉണ്ട്.

പറഞ്ഞു പറഞ്ഞു മടുത്തു.അതു കൊണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല.മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നു ....

Friday, September 21, 2012

ഇന്ന് തുടങ്ങിയ പുതിയ മലയാളം ബ്ലോഗ്‌.മലയാളത്തില്‍ വല്ലതും കുറിക്കണം.

അതു കൊണ്ട് തുടങ്ങിയ ബ്ലോഗ്‌ ആണ്.